ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 514 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി. മരണസംഖ്യ 1,23,611 ആയി ഉയര്‍ന്നു.
5,33,787 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 76,56,478 പേര് രോഗമുക്തരായി. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News