ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കിടെ, ആദ്യമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 40000ല്‍ താഴെ എത്തി. ഇന്നലെ 38,310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 82,67,623 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 490 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,23,097 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവര്‍ 5,41,405 പേരാണ്. 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 20,503 പേരുടെ കുറവുണ്ടായി.
നിലവില്‍ 76,03,121 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 58,323 പേര് രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.