FeaturedHealthNews

24 മണിക്കൂറിനിടെ 63,371 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതര്‍ 74 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 74,32,680 ആയി.

24 മണിക്കൂറിനിടെ 70,816 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 65,24,595 ആയി. രോഗമുക്തി നിരക്ക് 88 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 837 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1,12,998 ആയി. ഇതോടെ മരണനിരക്ക് 1.5 ശതമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button