ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായി തുടരുന്നു. തമിഴ്നാട്ടില്‍ മരണസംഖ്യ പതിനായിരം കടന്നു. ഡല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു.
മഹാരാഷ്ട്രയില്‍ 13,395 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,93,884 ആയി. 358 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 39,430 ആയി ഉയര്‍ന്നു. മുംബൈയില്‍ 2823 പുതിയ കേസുകളും 48 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുള്ളവരുടെ എണ്ണം 24,789 ആണ്. ആകെ രോഗബാധിതര്‍ 222,761ഉം, മരണം 9,293ഉം ആയി.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 10,704 പോസിറ്റീവ് കേസുകളും, 101 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകള്‍ 679,356. ആകെ മരണം 9675. തമിഴ്നാട്ടില്‍ 5088 പുതിയ കേസുകളും 68 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 5292 പുതിയ കേസുകളും 42 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 3376ഉം, ഒഡിഷയില്‍ 3144ഉം, ഡല്‍ഹിയില്‍ 2726ഉം, രാജസ്ഥാനില്‍ 2138ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.