ന്യൂഡല്‍ഹി: രാജ്യാത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുന്നു. ഇന്നലെ മാത്രം 82,170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 60,74,703 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1039 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,542 ആയി. രാജ്യത്ത് നിലവില്‍ 9,62,640 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 50,16,521 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ രാജ്യത്ത് 7,19,67,230 സാംപിളുകള്‍ പരിശോധന നടത്തി. ഇന്നലെ മാത്രം 7,09,394 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News