ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1290 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കൊവിഡ് ബാധിതരുടെ എണ്ണം 50,20,360 ആയി ഉയര്‍ന്നു. ഇതില്‍ 9,95,933 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 39,42,361 പേര്‍ക്ക് അസുഖം ഭേദമായി. ആകെ മരണം 82,066 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News