23.1 C
Kottayam
Tuesday, November 26, 2024

24 മണിക്കൂറിനിടെ 93,215 പേര്‍ക്ക് കൊവിഡ്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് അടുക്കുന്നു

Must read

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് അടുക്കുന്നു. രാജ്യത്ത് 48,45,003 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 24 മണിക്കൂറിനിടെ 93,215 പേര്‍ക്കാണ് രോഗം ബാധിച്ചത്. കേന്ദ്രസര്‍ക്കാരും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകാശാലയും വേള്‍ഡോമീറ്ററും നല്‍കുന്ന കണക്കുകള്‍ പ്രകാരമാണിത്. 79,754 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3,777,044 പേര്‍ രോഗമുക്തി നേടി.

കൊവിഡ് ബാധിതര്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, തെലങ്കാന, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.

മഹാരാഷ്ട്രയില്‍ 10 ലക്ഷത്തിനു മുകളിലും ആന്ധ്രയില്‍ അഞ്ചരലക്ഷത്തിലേറെയും കൊവിഡ് ബാധിതരുണ്ട്. തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കര്‍ണാടകയിലും നാലര ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ യഥാക്രമം മൂന്ന് ലക്ഷത്തിനും രണ്ടു ലക്ഷത്തിനും മുകളിലാണ് കൊവിഡ് ബാധിതര്‍. പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, ഒഡീഷ, അസം, ഗുജറാത്ത്, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.

മഹാരാഷ്ട്രയും തമിഴ്‌നാടും കര്‍ണാടകവുമാണ് മരണ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍) വൈറസ് ബാധയേത്തുടര്‍ന്നുള്ള മരണനിരക്ക് ദിനംപ്രതി ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week