FeaturedHealthNationalNews

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്; മരണം 75,000 കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 44,62,965 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. വേള്‍ഡോമീറ്ററിന്റെയും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയുടേയും കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്ത് 75,091 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 3,469,084 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ബിഹാര്‍, തെലുങ്കാന, ഒഡീഷ എന്നവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങള്‍. കേരളം 14ാം സ്ഥാനത്താണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ 9,43,772ഉം ആന്ധ്രയില്‍ 5,17,094മാണ് കൊവിഡ് ബാധിതരുടെ എണ്ണം. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നാല് ലക്ഷത്തിനു മുകളിലും ഉത്തര്‍പ്രദേശില്‍ രണ്ടു ലക്ഷത്തിനു മുകളിലുമാണ് കോവിഡ് ബാധിതര്‍.

ഏഴ് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുണ്ട്. കേരളത്തിലെ വൈറശ് ബാധിതരുടെ എണ്ണം 93,000കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button