30 C
Kottayam
Monday, November 25, 2024

രാജ്യത്ത് ഇന്നലെ 1,20,529 പേര്‍ക്ക് കൂടി കൊവിഡ്; 3,380 മരണം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 കൊവിഡ് കേസുകള്‍. 3380 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചത്. ഇതുവരെ 2,86,94,879 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,67,95,549 പേര്‍ രോഗമുക്തി നേടി. 3,44,082 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍ 15,55,248. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മെയ് ഏഴിലെ കണക്കുമായി തട്ടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മെയ് ഏഴിനെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളില്‍ 68 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

പുതിയ കേസുകളില്‍ 66 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. ബാക്കി 31 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലാണ് അവേശഷിക്കുന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിരോധ വാക്സിന്‍ 22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ നല്‍കിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരില്‍ 40 ശതമാനം പേരും ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു.

രോഗമുക്തി നിരക്ക് 93 ശതമാനം പിന്നിട്ടു. രാജ്യത്ത് 377 ജില്ലകളില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

Popular this week