ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് അരലക്ഷത്തിലധികം പേര്‍ക്ക്. 52,123 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 775 പേര്‍ ഈ സമയത്ത് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ആദ്യമായാണ് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അരലക്ഷം കടക്കുന്നത്.
ഇതുവരെ 15,83,792 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,20,582 പേര്‍ രോഗമുക്തി നേടി. 5,28,242പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വരെ 1,81,90,382 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 4,46,642 പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,00,651ആയി. 298പേര്‍ കൂടി മരണത്തിന് കീഴടങ്ങി. 14,463പേരാണ് ആകെ മരിച്ചത്. സംസ്ഥാനത്ത് ആകെ 2,39,755പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. 1,46,128പേരാണ് ചികിത്സയിലുള്ളത്. 59.84 ശതമനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
രോഗവ്യപാനം അതിരൂക്ഷമായി തുടരുന്ന തമിഴ്നാട്ടില്‍ ഇന്നലെ 6,426 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82 പേര്‍ മരിച്ചു. 2,34,114 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്.