ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തില്‍ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതേസമയത്ത് 1,619 പേര്‍ മരണമടഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് ആകെ 1,50,61,919 പേര്‍ക്കാണ് രോഗം ബാധിച്ചത്. 19,29,329 പേരാണ് നിലവില്‍ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്.
1,78,769 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 1,29,53,821 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്നും 12,38,52,566 ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News