ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,501 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,47,88,209 ആയി.
മരണസംഖ്യ 1,77,150 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 18,01,316 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ക്കാണ് രോഗമുക്തി. രാജ്യത്ത് ഇതുവരെയുള്ള രോഗമുക്തി 1,28,09,643 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ 12,26,22,590 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി.
അതേസമയം ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14.11 കോടി കടന്നു. 141,111,615 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് കണക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
3,018,569 പേര്‍ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 119,739,005 രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 603,295 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതേസമയത്ത് 6,995 പേര്‍ രോഗം ബാധിച്ച് മരിച്ചു.
18,243,647 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 106,717 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്. ആഗോള വ്യാപകമായി 24 രാജ്യങ്ങളില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍.