FeaturedHealthNationalNews

രാജ്യത്ത് 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൊവിഡ്; പ്രതിദിന കണക്കില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 38,902 പേര്‍ക്ക്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 543 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 10.77 ലക്ഷമായി. ഇതുവരെ 26,816 പേര്‍ മരിച്ചു. 6.77 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 3.73 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം രോഗബാധിതര്‍ ഇന്ത്യയിലാണ്.

ഇന്നലെ മാത്രം 3.58 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. 1.37 കോടി സാംപിളുകള്‍ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ അറിയിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിന്‍ തിങ്കളാഴ്ചയാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിര്‍മിച്ച വാക്‌സിനാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരീക്ഷണത്തിന് ആവശ്യമായ അനുമതി ലഭിച്ചത്.

രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 8,348 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 144 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ മൂന്ന് ലക്ഷം കടന്നു. 11,596പേര്‍ മരിച്ചു. 1.65 ലക്ഷം ആളുകള്‍ രോഗമുക്തി നേടി.കര്‍ണാടകയില്‍ ഇന്നലെ 4,437 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 93 പേര്‍ മരിച്ചു. 59,652പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്.1,240 പേരാണ് മരിച്ചത്. ബംഗ്‌ളൂരുവില്‍ മാത്രം ഇന്നലെ 2,125 കേസുകള്‍ സ്ഥിരീകരിച്ചു.

തമിഴ്നാട്ടില്‍ ഇന്നലെ 4,807 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 1.65 ലക്ഷമായി. 2,403 പേരാണ് ഇതുവരെ മരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ 1,475 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ രോഗികള്‍ 1.21 ലക്ഷമായി. 3,597 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 16,711 പേര്‍ മാത്രമാണ് രാജ്യതലസ്ഥാനത്ത് ചികിത്സയിലുളളത്. രോഗമുക്തി നിരക്ക് 83.29%. ഒരുലക്ഷത്തിലേറ പേര്‍ ഇതുവരെ രോഗമുക്തി നേടി. കേരളത്തില്‍ ഇതുവരെ 11,659 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മാത്രം 593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 41 പേര്‍ ഇതുവരെ മരിച്ചു.

ലോകത്ത് ഏറ്റവുമധികം രോഗികളുളള അമേരിക്കയില്‍ ഇന്നലെ 61,790 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 38.31 ലക്ഷമായി. ആകെ മരണം 1.42 ലക്ഷം. രോഗമുക്തി നേടിയവര്‍ 17.74 ലക്ഷം. നിലവില്‍ 19.14 ലക്ഷം ആളുകള്‍ ചികിത്സയിലുണ്ട്. ബ്രസീലില്‍ ഇന്നലെ മാത്രം 26,427 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 20.75 ലക്ഷമായി. 78,735 പേരാണ് ഇതുവരെ മരിച്ചത്. 13.66 ലക്ഷം പേര്‍ രോഗമുക്തി നേടി. 6.29 ലക്ഷം ജനങ്ങളാണ് നിലവില്‍ ചികിത്സയിലുളളത്.

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 4,871 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി 2.17 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 1.44 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണനിരക്ക് ആറ് ലക്ഷം (6.04) കടന്നു. 85.86 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 52.17 ലക്ഷം ആളുകള്‍ മാത്രമാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളതെന്നുമാണ് വേള്‍ഡോ മീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button