FeaturedKeralaNews

വെന്റിലേറ്ററിന് സര്‍ക്കാര്‍ നിരക്ക് 2000 രൂപ,സ്വകാര്യആശുപത്രികള്‍ക്ക് വേണ്ടത് 11000 രൂപ.കൊവിഡ് കാലത്തും കഴുത്തറക്കാന്‍ തയ്യാറെടുത്ത് സ്വകാര്യ അശുപത്രികള്‍

തിരുവനന്തപുരം:കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച് സ്വകാര്യ ആശുപത്രികള്‍ രംഗത്തെത്തി.പുതിയ പാക്കേജുമായാണ് മാനേജ്മെന്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ജനറല്‍ വാര്‍ഡ്-750 രൂപ, ഓക്‌സിജന്‍ സൗകര്യമുള്ള വാര്‍ഡ്-1250 രൂപ, ഐസിയു- 1500 രൂപ, വെന്റിലേറ്റര്‍- 2000 രൂപ എന്നീ നിരക്കുകളും പരമാവധി ഒരു ലക്ഷം രൂപയുമായിരുന്നു സര്‍ക്കാര്‍ അവതരിപ്പിച്ച പാക്കേജിലുള്ളത്.

സര്‍ക്കാര്‍ നിശ്ചയിച്ച ഈ തുക തീരെ പരിമിതമായതിനാല്‍ അംഗീകരിക്കാനാവില്ലെന്നാണ് മാനേജ്മെന്റുകള്‍ അറിയിച്ചിരിയ്ക്കുന്നത്.വാര്‍ഡ്- 2700 രൂപ, ഓക്‌സിജന്‍ സൗകര്യമുള്ള വാര്‍ഡ്- 3500 രൂപ, ഐസിയു-6500 രൂപ, വെന്റിലേറ്റര്‍-11000 രൂപ എന്നിങ്ങനെയാണ് മാനേജ്മെന്റുകള്‍ വ്യക്തമാക്കുന്നത്.

ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണു പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉന്നതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് ചികിത്സ പ്രധാനമായും സര്‍ക്കാര്‍ ആശുപത്രിയിലാണ്. മറ്റു അസുഖങ്ങളുമായി വരുന്നവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്.വിദേശത്തുനിന്നടക്കം എത്തുന്നവരുടെ എണ്ണം വര്‍ധിയ്ക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളിലേക്ക് കൊവിഡ് ചികിത്സ മാറ്റുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button