കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂസിലന്‍ഡ്
വെല്ലിങ്ടൺ : കോവിഡ് വ്യാപനം തടുത്തു നിർത്തിയതിനു പിന്നാലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂസിലന്‍ഡ്. തിങ്കളാഴ്ച രാജ്യത്ത് കോവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല തുടർന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുകയായിരുന്നു. പ്രധാനമന്ത്രി ജസീന്ത അര്ഡേണാണ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച വിവരം അറിയിച്ചത്.ഓഗസ്റ്റില്‍ കോവിഡിന്റെ രണ്ടാം വരവോടെയാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
അതേസമയം, കോവിഡ് വ്യാപനം ഉണ്ടായിരുന്ന ഓക്ലന്ഡില് നിയന്ത്രണങ്ങള്‍ തുടരും. വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാകും ഇവിടത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ 1,815 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. 25 പേര് മരിച്ചു.