രാജ്യത്ത് സോണുകള്‍ തിരിച്ച് ഇളവുകള്‍ നല്‍കിയേക്കും,കേരളത്തില്‍ നിന്നും റെഡ്‌സോണിലുള്ള രണ്ടു ജില്ലകള്‍ ഇവയാണ്,ആകെയുള്ളത് 130 റെഡ്‌സോണ്‍ ജില്ലകള്‍
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ അവസാനഘട്ടത്തിലെത്തിയതോടെ രാജ്യത്തെ കൊവിഡ് ബാധിത മേഖലകളെ വിവിധ സോണുകളാക്കി തിരിച്ച് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കി.പട്ടികയനുസരിച്ച് രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍ ആണ്.കേരളത്തില്‍ നിന്ന് രണ്ടു ജില്ലകള്‍ മാത്രമാണ് റെഡ് സോണില്‍ ഉള്ളത്.കോട്ടയവും കണ്ണൂരും.വയനാടും എറണാകുളവും ഗ്രീന്‍ സോണിലാണ് ബാക്കിയുള്ള 10 ജില്ലകള്‍ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്.284 ജില്ലകളെ ഓറഞ്ച് സോണിലും രാജ്യത്തെ 319 ജില്ലകള്‍ ഗ്രീന്‍ സോണിലുമാണ്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടുത്ത ദിവസം പൂര്‍ത്തിയാവാനിരിയ്ക്കുകയാണ്. വിവിധയിടങ്ങളില്‍ നല്‍കേണ്ട ഇളവുകള്‍ കൊവിഡ് വ്യാപന സാധ്യതയുമായി ബന്ധപ്പെട്ട സോണുകള്‍ തിരിച്ചായേക്കുമെന്നാണ് സൂചന. റെഡ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് സൂചന.