KeralaNews

ലോക് ഡൗണ്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയത്തും ഇളവുകള്‍, നിയന്ത്രണങ്ങൾ തുടരുന്ന സ്ഥലങ്ങൾ ഇങ്ങനെ

കോട്ടയം:ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ ജില്ലയില്‍ ഇല്ല.

ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.

സി, ഡി കാറ്റഗറികളില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂo ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.

എല്ലാ കാറ്റഗറിയിലും ഉള്‍പ്പെടുന്ന മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തികളും നിലവിലുള്ള നിയന്ത്രണങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തണമെന്നും കളക്ടര്‍ അറിയിച്ചു.

ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ഈ മേഖലളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളും ചുവടെ

കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)
———–
മുനിസിപ്പാലിറ്റികള്‍
———-
1കോട്ടയം
2പാലാ
3വൈക്കം

ഗ്രാമപഞ്ചായത്തുകള്‍
—————
1ചിറക്കടവ്
2കോരുത്തോട്
3മേലുകാവ്
4എരുമേലി
5കടനാട്
6കൊഴുവനാൽ
7ചെമ്പ്
8കാഞ്ഞിരപ്പള്ളി
9പൂഞ്ഞാര്‍ തെക്കേക്കര
10തിരുവാര്‍പ്പ്
11നീണ്ടൂര്‍
12വെള്ളാവൂര്‍
13കല്ലറ
14മീനച്ചില്‍
15ആര്‍പ്പൂക്കര
16മറവന്തുരുത്ത്
17കടപ്ലാമറ്റം
18ടി.വി.പുരം
19തലയോലപ്പറമ്പ്
20ഞീഴൂര്‍
21മരങ്ങാട്ടുപള്ളി
22വെളിയന്നൂര്‍
23കുറവിലങ്ങാട്
24ഭരണങ്ങാനം

എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങൾ

1. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോർപ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2.അക്ഷയ സെന്‍ററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.ടാക്‌സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

4. ബാറുകളിലും ബിവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ടലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.

5. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ്, ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദനീയമാണ്.

6. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദിക്കും.

7. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

♦️******♦️********♦️*******♦️

*കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)*

മുനിസിപ്പാലിറ്റികള്‍
——
1.ചങ്ങനാശേരി
2.ഏറ്റുമാനൂര്‍
3.ഈരാറ്റുപേട്ട

ഗ്രാമപഞ്ചായത്തുകള്‍
——
1. കുമരകം
2. കടുത്തുരുത്തി
3. തലപ്പലം
4. മാഞ്ഞൂര്‍
5. കൂരോപ്പട
6. പനച്ചിക്കാട്
7. തലയാഴം
8. അയ്മനം
9. വിജയപുരം
10.വെച്ചൂര്‍
11. പായിപ്പാട്
12. തിടനാട്
13. അയര്‍ക്കുന്നം
14. കാണക്കാരി
15. മണര്‍കാട്
16. പള്ളിക്കത്തോട്
17. മാടപ്പള്ളി
18. പുതുപ്പള്ളി
19. എലിക്കുളം
20. പാറത്തോട്
21. അകലക്കുന്നം
22. കങ്ങഴ
23. കറുകച്ചാല്‍
24. തീക്കോയി
25. പൂഞ്ഞാര്‍
26. കിടങ്ങൂര്‍
27. നെടുംകുന്നം
28. ഉദയനാപുരം
29. മൂന്നിലവ്
30. വാകത്താനം
31. ഉഴവൂര്‍
32. മുത്തോലി
33. വെള്ളൂര്‍
34. മുണ്ടക്കയം
35. അതിരമ്പുഴ
36. മീനടം
37. വാഴൂര്‍
38. തലനാട്
39. പാമ്പാടി
40. മുളക്കുളം
41. രാമപുരം
42. കരൂര്‍.

*ബി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍*

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഓഫീസുകള്‍ക്കും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2.അവശ്യസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പുകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

4.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

5.ബാറുകളിലും ബിവ്‌റേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് അനുവദനീയമാണ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈലല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.

6.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരിരീക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ്/ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ നടത്താം. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.

7.ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രം പ്രവര്‍ത്തിക്കും.

8.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

♦️******♦️********♦️*******♦️

*കാറ്റഗറി സി (ശരാശരി പോസിറ്റിവറ്റി 20ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)*

ഗ്രാമപഞ്ചായത്തുകൾ
——-
1. തൃക്കൊടിത്താനം
2. കുറിച്ചി
3. കൂട്ടിക്കല്‍
4. വാഴപ്പള്ളി
5. മണിമല

*സി കാറ്റഗറി മേഖലകളില്‍ അനുവദനിയമായ പ്രവര്‍ത്തനങ്ങള്‍*

1. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം.

2. വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരുപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പയര്‍ സെന്ററുകള്‍ക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

4. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.

♦️******♦️********♦️*******♦️
നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും ഇൻസിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker