അബുദാബി:യുഎഇയിൽ 283പേർക്ക് കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു, രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 60506ഉം, മരണസംഖ്യ 351ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 283പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 53909ആയി ഉയർന്നു. നിലവിൽ 6,246പേരാണ് ചികിത്സയിലുള്ളത്.
സൗദി അറേബ്യയില്‍ വെള്ളിയാഴ്ച 1,686പേർക്ക് കൂടി കോവിഡ് . 4,460 പേര് രോഗമുക്തി.24പേർ മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 275,905 ആയി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 235,658 ആയി ഉയർന്നു. ആകെ മരണസംഖ്യ 2,866.രാജ്യത്ത് 37,381പേർ നിലവിൽ ചികിത്സയിലുണ്ട്, ഇതിൽ 2,033പേർ ഗുരുതരാവസ്ഥയിൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News