മുംംബൈ: മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് ബാധിതര്‍ക്കൊപ്പം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി എംഎല്‍എ നിതീഷ് എന്‍ റാണെയാണ് മുംബൈയില സിയോണ്‍ ആശുപത്രിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
കറുത്ത പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മൂടിയ മൃതശരീരങ്ങള്‍ക്കൊപ്പമാണ് കൊവിഡ് ബാധിതരെയും കിടത്തിയിരിക്കുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ബുധനാഴ്ച അര്‍ധരാത്രി വരെ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം, മൃതശരീരങ്ങള്‍ വളരെ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. വളരെ ആഴത്തില്‍ കുഴിവെട്ടി വേണം ശരീരങ്ങള്‍ മറവ് ചെയ്യാന്‍. മരിച്ചു കഴിഞ്ഞാല്‍ ശരീരത്തിന് ചുറ്റും ആളുകള്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17000ലേക്ക് അടുക്കുകയാണ്. 583പേരാണ് മരിച്ചത്.
In Sion hospital..patients r sleeping next to dead bodies!!!
This is the extreme..what kind of administration is this!
Very very shameful!! @mybmc pic.twitter.com/NZmuiUMfSW— nitesh rane (@NiteshNRane) May 6, 2020