ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കൊവിഡ് രോഗ ബാധിതയായ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മധ്യപ്രദേശ് ഇന്‍ഡോറിലെ എംടിഎച്ച് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം.
അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും സുഖപ്രസവമായിരുന്നെന്നും ഡോ. സുമിത് ശുക്ല പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന. പുതുതായി 591 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 12,910 ആയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 231 ആയും ഉയര്‍ന്നു. നിലവില്‍ 6,412 ചികിത്സയിലുള്ളത്. 6,267 രോഗമുക്തി നേടി. വെള്ളിയാഴ്ച 660 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News