തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേർക്ക് ഇന്ന് കാെവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത്.സംസ്ഥാനത്ത് തുടര്‍ച്ചായായ അഞ്ചാം ദിവസവും 100ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ വിദേശത്ത് നിന്നും വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 27 പേര്‍ക്ക് വീതവും ആലപ്പുഴയില്‍ 19പേര്‍ക്കും, തൃശ്ശൂര്‍ 14പേര്‍ക്കും, എറണാകുളത്ത് 13പേര്‍ക്കും, മലപ്പുറം 11പേര്‍ക്കും, കോട്ടയത്ത് 8പേര്‍ക്കും, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 6പേര്‍ക്ക് വീതവും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ 4 പേര്‍ക്ക് വീതവും വയനാട് 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ചികിത്സയിലായിരുന്ന 60പേര്‍ ഇന്ന് കോവിഡ് മുക്തരായി.മലപ്പുറം 15, കോട്ടയം 12, തൃശ്ശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം, വയനാട് 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് മുക്തരായവരുടെ എണ്ണം.
4473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ 1620 പേരാണുള്ളത്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2206 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴയുന്നത്. ഇന്ന് 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 1,46,649 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3061 സാമ്പിളുകളുടെ ഫലം വരാനുണ്ട്.