26.2 C
Kottayam
Friday, November 22, 2024

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ലെന്ന് പരാതി

Must read

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊന്‍പത് ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂര്‍ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

മഞ്ചളൂരുള്ള ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാല്‍ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടെ ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. കൊവിഡ് നെഗറ്റീവ് ആയ ശേഷം ഇവര്‍ ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. ഇതിന് ശേഷം പത്തനാപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞത്.

ശ്വാസംമുട്ടലിനെ തുടര്‍ന്ന് സെപ്റ്റംബര്‍ പതിനെട്ടിനാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച് ഒക്ടോബര്‍ രണ്ടിന് ദേവരാജന്‍ മരിച്ചു. ഫോണിലൂടെയാണ് ദേവരാജന്‍ മരിച്ച വിവരം ആരോഗ്യവകുപ്പ് പുഷ്പയെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുക്രൈൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ ; സഹായത്തിന് ഉത്തരകൊറിയൻ സൈന്യവും

കീവ് : യുക്രൈൻ യുദ്ധത്തിൽ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ. യുക്രൈനിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ടാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. യുദ്ധത്തിൽ റഷ്യ ഇത്തരമൊരു...

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം ; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വിദ്യാർത്ഥിനികൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കും എന്നും...

കണ്ണൂരിൽ വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു; പിതാവിനും ​ഗുരുതര പരിക്ക്

കണ്ണൂർ: കരിവെള്ളൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആണ് ദിവ്യശ്രീ.ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്. ആക്രമണം തടയാന്‍ ശ്രമിച്ച...

നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട്...

പോലീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുക്കാന്‍ ജാമ്യം നിന്നു; തുക തിരിച്ചടയ്ക്കാതെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍: വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്

അടിമാലി: പോലീസ് സഹകരണ സംഘത്തില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്. സഹപ്രവര്‍ത്തകരായിരുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ജാമ്യം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.