KeralaNews

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രമുഖൻ്റെ മകളുടെ കല്യാണം,കേസെടുത്ത് പോലീസ്,200 വാഹനങ്ങൾക്ക് പിഴ

കാസര്‍കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കല്യാണത്തിന് ഓഡിറ്റോറിയം അനുവദിച്ചതിന് റിസോര്‍ട്ട് ഉടമക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് കൊല്ലങ്കാനയിലെ റിസോര്‍ട്ട് ഉടമക്കെതിരെയാണ് കേസെടുത്തത്.

പ്രമുഖന്റെ മകളുടെ വിവാഹത്തിന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിത്യേന ആയിരത്തോളം പേര്‍ക്ക് വിവാഹ സല്‍ക്കാരം നല്‍കിയതിനാണ് കേസെടുത്തത്. റിസോര്‍ട്ടിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന 200 ഓളം വാഹന ഉടമകളില്‍ നിന്ന് പിഴയീടാക്കാനും തീരുമാനിച്ചു. ഇത് കൂടാതെ വിവാഹസദ്യയിലേക്ക് നിരവധി വാഹനങ്ങളില്‍ വരികയായിരുന്ന നിരവധി പേരെ പൊലീസ് തിരിച്ചയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button