Home-bannerNationalNews
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,958 പേര്‍ക്ക്
മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. 49,391 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,958 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,694 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 126 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
അതേസമയം, മഹാരാഷ്ട്രയിലാണ് കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് മരണം 617 ആയി. കോവിഡ് ബാധിതരുടെ എണ്ണം 15,525 ആയി. 24 മണിക്കൂറിനിടെ 34 പേരാണ് ഇവിടെ മരിച്ചത്.
മുംബൈയില്‍ മാത്രം 9,758 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം 26 പേര്‍ ഇവിടെ മരിച്ചു. ധാരാവിയില്‍ മാത്രം 665 പേര്‍ക്ക് കോവിഡ് ബാധിച്ചു. 20 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News