കൊറോണക്കാലത്ത് ഒരേ വീട്ടില്‍ കഴിഞ്ഞ് ഹൃത്വിക് റോഷനും മുന്‍ ഭാര്യയും കാരണമിതാണ്
മുംബൈ: കൊറോണക്കാലം വേര്‍ പിരിയലുകളുടെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ്.ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ രാജ്യത്തിന് പുറത്തും സംസ്ഥാനത്തിനു പുറത്തുമൊക്കെ കുടുങ്ങിയവര്‍ അതതിടങ്ങളില്‍ തന്നെ തുടരേണ്ട അവസ്ഥ. ഇന്ത്യ മാത്രമല്ല ലോകത്തെ ഏറ്റവും വികസിത രാജ്യമായ അമേരിക്കയും ബ്രിട്ടണും സ്‌പെയിനും ഇറ്റലിയുമെല്ലാം കൊറോണയുടെ നീരാളിപ്പിടുത്തത്തിലാണ്. എത്ര വലിയ പണക്കാരനും സെലിബ്രിറ്റിയുമെല്ലാം വീട്ടില്‍ തന്നെ തുടരേണ്ട അവസ്ഥ.
കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൌണ്‍ രാജ്യം കര്‍ശനമായി നടപ്പാക്കുന്നതിനിടെ ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസനും വീണ്ടും ഒരുമിച്ച് ഒരു വീട്ടില്‍ താമസം തുടങ്ങിയിരിയ്ക്കുന്ന എന്ന വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്,ലോക്ക് ഡൗണ്‍ കാലത്ത് മക്കളെ നോക്കാനായാണ് തങ്ങള്‍ താല്‍ക്കാലികമായി വീണ്ടും ഒന്നിച്ചിരിയ്ക്കുന്നത് എന്നാണ് ഹൃത്വിക് റോഷനും സൂസനും വ്യക്തമാക്കുന്നത്.
2014 ലാണ് നടന്‍ ഹൃത്വിക് റോഷനും സൂസനും വേര്‍പിരിഞ്ഞത്. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും ഇരുവരും കുട്ടികളൊടൊപ്പം എപ്പോഴും യാത്ര ചെയ്യാറുണ്ട്. ഇരുവരെയും ഒന്നിച്ച് കാണാറുമുണ്ട്. അത് മാധ്യമങ്ങളില്‍ വാര്‍ത്തയുമായിട്ടുണ്ട്.വേര്‍പിരിഞ്ഞെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്ന് ഇരുവരും പലവട്ടം ആവര്‍ത്തിച്ചിരുന്നു..