മസ്‌ക്കറ്റ്:ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഹോം ഐസോലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവര്‍ക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്
പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതല്‍ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങള്‍ വരെയുള്ള വരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെല്‍ത്ത്‌കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. ഇവര്‍ 14 ദിവസം വീടുകളിലോ താമസ സ്ഥലങ്ങളിലോ ഐസൊലേഷന്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മേല്‍നോട്ട ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കാതെ ഐസൊലേഷന്‍ അവസാനിപ്പിക്കാന്‍ പാടുള്ളതല്ല. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ പനി, ചുമ,ശ്വാസ തടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങള്‍. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക