CrimeInternationalNews
കോവിഡ് ഫണ്ട് തട്ടിയെടുത്തു; ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റില്‍
വാഷിംഗ്ടണ്‍: കോവിഡ് പുനരധിവാസ ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍. സര്‍ക്കാരിന്റെ ഫണ്ട് തട്ടിയെടുത്ത് നിരവധി ആഡംബര കാറുകള്‍ വാങ്ങിയ മുസ്തഫ ഖ്വാദിരി എന്ന യുവാവാണ് പിടിയിലായത്. അമേരിക്കയിലാണ് സംഭവം.
കോവിഡ് കാലത്ത് ജീവിതം ഏറെ ബുദ്ധിമുട്ടിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോണ്‍ നേടിയ ശേഷമാണ് മുസ്തഫ ഖ്വാദിരി ജീവിതം ആര്‍ഭാടമാക്കിയത്. അഞ്ച് ലക്ഷം യുഎസ് ഡോളറാണ് ഇയാള്‍ ലോണ്‍ വഴി തെറ്റിദ്ധരിപ്പിച്ച് സ്വന്തമാക്കിയത്.
പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന് കീഴില്‍ അനുവദിച്ച പണം ലഭിച്ചതോടെ ഫെറാരി, ലംബോര്‍ഗിനി തുടങ്ങിയ കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍ മുസ്തഫ വാങ്ങിക്കൂട്ടി. ഇതിന് പിന്നാലെയാണ് മുസ്തഫയുടെ തട്ടിപ്പ് അധികൃതര്‍ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News