കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 36 ലക്ഷം പിന്നിട്ടു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്താകെ 36,45,194 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,52,390 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 11,94,872 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 12,12,835 ആയി. 69,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,88,027 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം: സ്‌പെയിന്‍- 2,48,301, ഇറ്റലി- 2,11,938, ബ്രിട്ടന്‍- 1,90,584, ഫ്രാന്‍സ്- 1,69,462, ജര്‍മനി- 1,66,152 , റഷ്യ- 1,45,268, തുര്‍ക്കി- 1,27,659, ഇറാന്‍- 98,647.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്: സ്‌പെയിന്‍- 25,428, ഇറ്റലി- 29,079, ഫ്രാന്‍സ്- 25,201, ജര്‍മനി- 6,993, ബ്രിട്ടന്‍- 28,734, തുര്‍ക്കി- 3,461, ഇറാന്‍- 6,277, റഷ്യ- 1,356.