<p>തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്റെ മകള്‍ ജോലി നോക്കിയിരുന്നത് കെഎസ്ആര്‍ടിസി കണ്ടക്ടറായി. കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് – ടെക്‌നോപാര്‍ക്ക് – കഴക്കൂട്ടം – വെട്ടു റോഡ് – പോത്തന്‍കോട് – വെഞ്ഞാറമൂട് ആണ് ഇവര്‍ ഡ്യൂട്ടി നോക്കിയ ബസിന്റെ റൂട്ട്. ലോ ഫ്‌ളോര്‍ ബസായിരുന്നു ഇത്. ഈ മാസം 17,19 തീയതികളിലാണ് ഇവര്‍ അവസാനമായി കെ.എസ്.ആര്‍.ടി.സി വികാസ്ഭവന്‍ ഡിപ്പോയിലെ കണ്ടക്ടറായി ജോലി നോക്കിയത്. രണ്ട് ദിവസവും ഡബിള്‍ ഡ്യൂട്ടി ആയിരുന്നു നോക്കിയത്.</p>
<p>മകളും അബ്ദുള്‍ അസീസും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പരിശോധനയ്ക്കായി മകളുടെ സ്രവം ആരോഗ്യവകുപ്പ് 29ന് എടുത്തിരുന്നു. ജോലി ചെയ്തിരുന്നത് തിരക്കുള്ള റൂട്ടില്‍ ആയതിനാല്‍ തന്നെ ഇവരുടെ പരിശോധനാഫലം ആശങ്കയോടെയാണ് അധികൃതര്‍ കാത്തിരിക്കുന്നത്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News