പാലക്കാട്: പാലക്കാട് കൊവിഡ് 19 ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി വാളയാറില്‍ എത്തിയത് പാസില്ലാതെ. തൃശൂര്‍ മൂര്‍ക്കനിക്കര സ്വദേശിയായ ഇയാള്‍ ചെന്നൈയില്‍ നിന്ന് വാളയാറില്‍ എത്തിയത് ഈ മാസം 15നാണ്. ഇയാളും സുഹൃത്തും ബൈക്കിലാണ് അതിര്‍ത്തിയില്‍ എത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് നടന്ന സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാല്‍ പാസ് ഉള്ളതിനാല്‍ കൂടെ എത്തിയ സുഹൃത്തിനെ തൃശൂരിലേക്ക് യാത്ര തുടരാന്‍ അനുവദിച്ചിരുന്നു.
ഇയാളെയും വീട്ടില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റെഡ്സോണായ ചെന്നൈയില്‍ നിന്നുമാണ് ഇരുവരും ബൈക്കില്‍ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News