ഇന്നും ആശ്വസിയ്ക്കാം സ്ഥാനത്തിന്ന് കൊവിഡ് രോഗികളില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക സമ്മേളനത്തിൽ അറിയിച്ചു. ഏഴു പേർക്ക് രോഗം ഭേദമായി. കോട്ടയം -6, പത്തനംതിട്ട-1 എന്നിങ്ങനെയാണ് കണക്കുകൾ. എട്ട് ജില്ലകൾ കോവിഡ് മുക്തം.
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കോവിഡ് രോഗികളുള്ളത്. പുതിയ തീവ്രബാധിത പ്രദേശങ്ങളില്ല. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 30പേർ മാത്രമാണ് ചികിത്സയിലുള്ളത്. 14,670 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര് ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
34,599 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 34,603 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് 1,104 സാമ്ബിളുകളാണ് പരിശോധന നടത്തിയത്. മുന്‍ഗണനാ ഗ്രൂപ്പിലെ 2,947 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 2,147 എണ്ണം നെഗറ്റീവായി. കണ്ണൂരില്‍ 18 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും പുതിയ ഹോട്ട്സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.