കോട്ടയം:നഗരമധ്യത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ജോയി മാളിലെ ജീവനക്കാരന് കൊവിഡ്.ചുങ്കം മള്ളൂശേരി സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് മാള്‍ അടച്ചു.ജൂവലറിഅണുവിമുക്തമാക്കുകയും ചെയ്തു. ഒരാഴ്ചയായി ഇയാള്‍ ജോലിയ്ക്ക് എത്തിയിരുന്നില്ല.
സ്ഥലം മാറിയപ്പോയ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിയടക്കം പഞ്ചായത്തിലെ 10 പേര്‍ നിരീക്ഷണത്തില്‍ പോയി.ഉദ്യോഗസ്ഥന്‍ എത്തിയതിനേത്തുടര്‍ന്ന് മാഞ്ഞൂരിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ചങ്ങനാശേരിയില്‍ മരിച്ച തിരുവനന്തപുരം പാറശാല സ്വദേശിയായി തങ്കമ്മയ്ക്ക് (82) കൊവിഡ് സ്ഥിരീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ഇവരുടെ മക്കളെയും,ചികിത്സിച്ച ഡോക്ടര്‍മാരടക്കമുള്ളവരെയും നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News