മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരില്‍ നടത്തിയ പരിശോധനയില്‍ 1006 പേര്‍ക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതില്‍ 571 പേര്‍ പ്രവാസികളാണ്. മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22077ഉം, മരണസംഖ്യ 99ഉം ആയി. 41 പേര്‍ സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 7530 ആയി ഉയര്‍ന്നു.
നിലവില്‍ 14448പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്.. 43 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി. ഇതില്‍ 94 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളില്‍ 646 പേരും മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ കോവിഡ് ബാധിതര്‍ 16312 ആയി. 4990 പേര്‍ക്കാണ് ഇവിടെ അസുഖം ഭേദമായത്.
കഴിഞ്ഞ 24 മണിക്കൂറില്‍ സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 39 പേരാണ് മരിച്ചത്.3366 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.1089 രോഗികളുള്ള റിയാദാണ് മുന്നില്‍.ജിദ്ദയില്‍ 527 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 923 ആയി ഉയര്‍ന്നു.രോഗബാധിതര്‍ 123308.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ഇന്ന് മരിച്ചു.കോഴിക്കോട് കൊടുവള്ളി സ്വദേശി കൈതാക്കുന്നുമേല്‍ സാബിര്‍(23) ആണ് മരിച്ചത്.റിയാദ് പ്രിന്റിംഗ് പ്രസിലായിരുന്നു ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.