HealthNews

മലപ്പുറത്ത് 61 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 22) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 52 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 787 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവറുടെ കുടുംബാഗങ്ങളായ 63 വയസുകാരി, 16 വയസുകാരന്‍, 18 വയസുകാരി, പത്ത് മാസം പ്രായമുള്ള കുട്ടി, നേരത്തെ രോഗം സ്ഥിരീകരിച്ച വസ്ത്ര വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 25 വയസുകാരന്‍, 35 വയസുകാരന്‍, ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ഊര്‍ങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊര്‍ങ്ങാട്ടിരി സ്വദേശികളായ 22 വയസുകാരന്‍, മറ്റൊരു 22 വയസുകാരന്‍

ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരനുമായി ബന്ധമുണ്ടായ കോട്ടക്കല്‍ സ്വദേശികളായ 29 വയസുകാരന്‍, 45 വയസുകാരന്‍, നേരത്തെ രോഗം സ്ഥിരീകരിച്ച ചുങ്കത്തറ സ്വദേശിയുമായി ബന്ധമുണ്ടായ ചുങ്കത്തറ സ്വദേശികളായ 16 വയസുകാരന്‍, 36 വയസുകാരി എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ തിരൂരങ്ങാടിയില്‍ മദ്രസാ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി (28), നല്ലളം കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പള്ളിക്കല്‍ സ്വദേശി (29), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെരുവള്ളൂര്‍ സ്വദേശി (58), തിരൂരങ്ങാടി സ്വദേശി (71)

കൊണ്ടോട്ടിയിലും നിലമ്പൂരിലും മത്സ്യ മാര്‍ക്കറ്റില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി (54), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ചുമട്ട് തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (41), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ മമ്പാട് സ്വദേശി (49), മമ്പാട് മത്സ്യ കച്ചവടം നടത്തുന്ന മമ്പാട് സ്വദേശികളായ 36 വയസുകാരന്‍, 34 വയസുകാരന്‍, 40 വയസുകാരന്‍, എടക്കരയില്‍ മത്സ്യ കച്ചവടം നടത്തുന്ന എടക്കര സ്വദേശി (29), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ കരുവാരക്കുണ്ട് സ്വദേശി (31), ചോക്കാട് മത്സ്യ കച്ചവടം നടത്തുന്ന ചോക്കാട് സ്വദേശി (42), പെരിന്തല്‍മണ്ണയില്‍ ഹോട്ടലില്‍ പാചകക്കാരനായ ഏലംകുളം സ്വദേശി (56), എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാവന്നൂര്‍ സ്വദേശി (24), മലപ്പുറം മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി (34), നിലമ്പൂരില്‍ ഇന്‍ഡസ്ട്രിയല്‍ തൊഴിലാളിയായ നിലമ്പൂര്‍ സ്വദേശി (19), നിലമ്പൂരില്‍ ട്രാവല്‍സില്‍ ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി (33), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പള്ളിക്കല്‍ സ്വദേശി (51), കല്‍പകഞ്ചേരി സ്വദേശി (28), തിരുന്നാവായ സ്വദേശി (47), പെരുവള്ളൂര്‍ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (19) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ഗുജറാത്തില്‍ നിന്നെത്തിയ എടക്കര സ്വദേശിനി (39), ബംഗളൂരുവില്‍ നിന്നെത്തിയവരായ പൊന്മള സ്വദേശി (23), എടവണ്ണ സ്വദേശി (31), നിലമ്പൂര്‍ സ്വദേശിനി (28), മുംബൈയില്‍ നിന്നെത്തിയ മൂര്‍ക്കനാട് സ്വദേശികളായ 21 വയസുകാരന്‍, 17 വയസുകാരന്‍, 39 വയസുകാരി, 48 വയസുകാരി, കര്‍ണാടകയിലെ തുംകൂരില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (40) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.


വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ജിദ്ദയില്‍ നിന്നെത്തിയവരായ തൃക്കലങ്ങോട് സ്വദേശി (52), പുല്‍പ്പറ്റ സ്വദേശി (36), കൂട്ടിലങ്ങാടി സ്വദേശി (45), കാവന്നൂര്‍ സ്വദേശി (39), ഒതുക്കുങ്ങല്‍ സ്വദേശി (26), അരീക്കോട് സ്വദേശി (31), തേഞ്ഞിപ്പലം സ്വദേശി (39), ദുബായില്‍ നിന്നെത്തിയവരായ മഞ്ചേരി സ്വദേശി (26), പെരുമ്പടപ്പ് സ്വദേശി (38), എടവണ്ണ സ്വദേശി (36), അങ്ങാടിപ്പുറം സ്വദേശി (35), കുഴിമണ്ണ സ്വദേശി (55), കോഡൂര്‍ സ്വദേശി (33), വെട്ടത്തൂര്‍ സ്വദേശി (31), കാവന്നൂര്‍ സ്വദേശി (24), ദമാമില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (24), അജ്മാനില്‍ നിന്നെത്തിയ ഊര്‍ങ്ങാട്ടിരി സ്വദേശി (32) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 619 പേര്‍

ജില്ലയില്‍ രോഗബാധിതരായി 619 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,413 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,138 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 39,128 പേര്‍

39,128 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 770 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 373 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 52 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 206 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 86 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 36,837 പേര്‍ വീടുകളിലും 1,521 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

13,579 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 17,053 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 14,651 പേരുടെ ഫലം ലഭിച്ചു. 13,579 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,402 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

\

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

ആരോഗ്യജാഗ്രതാ ലംഘനം;ജില്ലയില്‍ 13 പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 13 കേസുകള്‍ കൂടി ഇന്നലെ (ജൂലൈ 22) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 14 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. വിവിധ കേസുകളിലായി നാല് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,120 ആയി. 6,269 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,658 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 80 പേര്‍ക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker