Uncategorized
സംസ്ഥാനത്ത് 6 ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം ; കനത്ത ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടിലാണ് ആറ് ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതായി വ്യക്തമാക്കുന്നത്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് രോഗികള്‍ വര്‍ധിച്ചിരിയ്ക്കുന്നത്.
മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് മരണ നിരക്കിലും വര്‍ധനയുണ്ട്. 61നും 70നും വയസിന് ഇടയില്‍ ഉള്ളവരില്‍ മരണ നിരക്ക് കൂടുതലാണ്. ഈ പ്രായത്തിനിടയില്‍ 966പേര്‍ മരിച്ചു. നിലവിലെ സാഹചര്യത്തില്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News