ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 478 പേര്‍ക്കാണ്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 2,547 ആയി. 62 പേരാണ് കൊറോണ ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. 163 പേര്‍ രോഗവിമുക്തി നേടി.
<p>രാജ്യത്തെ 211 ജില്ലകളിലാണ് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 22ന് രാജ്യത്തെ 75 ജില്ലകളില്‍ മാത്രമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാര്‍ച്ച് 29 ആയപ്പോള്‍ 161 ജില്ലകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 13 സ്ഥലങ്ങള്‍ കേന്ദ്രം കൊറോണ ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയിരുന്നു.</p>
<p>അതേസമയം ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 59,000 കടന്നു. 10,99,603 പേര്‍ക്കാണ് ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,28,938 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. അമേരിക്കയിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,77,475 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ 7,402 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.</p>
<p>കൊറോണ ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്. 14,681 പേരാണ് ഇവിടെ മരിച്ചത്. 1,19,827 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം കണ്ടെത്തിയത്.</p>