KeralaNews

ഇടുക്കിയില്‍ 26 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കിജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 6 പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്നെത്തിയവര്‍

1.ജൂലൈ അഞ്ചിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ മേരികുളം സ്വദേശി (29). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ മേരികുളത്ത് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂലൈ അഞ്ചിന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (38). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

3.ജൂലൈ മൂന്നിന് സൗത്ത് ആഫ്രിക്കയില്‍ നിന്നും ബാംഗ്ലൂര്‍ വഴി വിമാനത്തില്‍ കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (29). സൗത്ത് ആഫ്രിക്കയില്‍ നിന്നും ബാംഗ്ലൂരിന് ബാംഗ്ലൂര്‍ ഫ്ലൈറ്റിന് എത്തി എയര്‍പോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങിയ ശേഷം മറ്റൊരു വിമാനത്തില്‍ കൊച്ചിയില്‍ എത്തി കൊച്ചിയില്‍ നിന്നും ടാക്സിയില്‍ ഏലപ്പാറയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു

4. ജൂലൈ അഞ്ചിന് സൗദി അറേബ്യയില്‍ നിന്നും കൊച്ചിയിലെത്തിയ മൂന്നാര്‍ സ്വദേശി(28). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ മൂന്നാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ആഭ്യന്തര യാത്ര

5. ജൂലൈ 12ന് ഗൂടല്ലൂരില്‍ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി(58). ഗൂടല്ലൂരില്‍ നിന്നും ടാക്സിയില്‍ കുമളിയില്‍ എത്തി. കുമളി ചെക്ക് പോസ്റ്റില്‍ നിന്നും ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു

6. കമ്പത്ത് നിന്നും ജീപ്പിലെത്തിയ കരുണാപുരം സ്വദേശിനി(15). വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

7, 8, 9, 10. തമിഴ്നാട് ഗൂടല്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍. ടാക്സിയില്‍ ജൂലൈ നാലിന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. (പിതാവ് 42, മാതാവ് 35, പെണ്‍ കുട്ടികള്‍ 19, 16).

11. ജൂലൈ അഞ്ചിന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശി(48). മകനോടൊപ്പം ബാംഗ്ലൂരില്‍ നിന്നും വാളയാര്‍ വഴി സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

12 &13. ജൂണ്‍ 23 ന് പാറ്റ്നയില്‍ നിന്നും കൊച്ചിയിലെത്തിയ മണിയാറംകുടി സ്വദേശികളായ ദമ്പതികള്‍ (39, 37). ഇവരുടെ മകന് ജൂലൈ ഒമ്പതിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാറ്റ്നയില്‍ നിന്നും ബാംഗ്ലൂരിനും ബാംഗ്ലൂര്‍ നിന്ന് കൊച്ചിയിലേക്കും വിമാനത്തിലെത്തി. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ മണിയാറംകുടിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

സമ്പര്‍ക്കം

14. കഞ്ഞിക്കുഴി ബാങ്കിലെ ജീവനക്കാരന്‍ (50). ജൂലൈ പത്തിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

15.കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (43). ചുരുളി സ്വദേശിയാണ്. ജൂലൈ പത്തിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

16. കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (53). വാഴത്തോപ്പ് സ്വദേശിയാണ്. ജൂലൈ പത്തിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

17. കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (20). വാഴത്തോപ്പ് സ്വദേശിയാണ്. ജൂലൈ പത്തിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

18. കരിമ്പനിലെ ഹോട്ടല്‍ ഉടമ (59). വാഴത്തോപ്പ് സ്വദേശിയാണ്. ജൂലൈ പത്തിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

19. കഞ്ഞിക്കുഴി കെഎസ്ഇബി ജീവനക്കാരന്‍ (27). മരിയാപുരം സ്വദേശിയാണ്. ജൂലൈ പത്തിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

20. കരിമ്പന്‍ ഹോട്ടലിലെ ജീവനക്കാരന്‍. അന്യസംസ്ഥാന തൊഴിലാളി ആണ്.

ഉറവിടം വ്യക്തമല്ല

21.മരിയാപുരം വെറ്ററിനറി ആശുപത്രി ജീവനക്കാരി (37). നാരകക്കാനം സ്വദേശിനി ആണ്. ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയയായി.

22& 23.രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (28, 26). ജൂലൈ 14 ന് സ്രവ പരിശോധന നടത്തി.

24&25.രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (58, 55). ജൂലൈ 14 ന് സ്രവ പരിശോധന നടത്തി.

26. കാക്കനാട് സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരനായ ഏലപ്പാറ സ്വദേശി (30). കാക്കനാട് നിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker