KeralaNews

എറണാകുളത്തെ 23 പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ, ഇന്നത്തെ കൊവിഡ് രോഗികളുടെ എണ്ണമിങ്ങനെ

കൊച്ചി:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ അധികമുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ 23 പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഇവിടെ നിർബന്ധമാക്കി

ആരെയും അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. ഇത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആംബുലൻസുകളുടെ സേവനം ഈ പഞ്ചായത്തുകളിൽ ഉറപ്പാക്കി. വാർഡുതല സമിതികളുടെ പ്രവർത്തനം നിലവിലുള്ളതിനേക്കാൾ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകി.

താലൂക്ക് തലത്തിലുള്ള ഐ.ആർ.എസിൻ്റെ പ്രവർത്തനവും ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി. പോലീസ് പരിശോധന ഈ പഞ്ചായത്തുകളിൽ കടുപ്പിച്ചു.

ചൂർണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂർ, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂർ, കീഴ്മാട്, ഒക്കൽ, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂർ, കോട്ടപ്പടി, എടത്തല, ഞാറക്കൽ, കുട്ടമ്പുഴ, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളിലാണ് ലോക് ഡൗൺ നിർദ്ദേശങ്ങൾ കടുപ്പിച്ചത്.

സ്ഥിതിഗതികൾ വിലയിരുത്താൻ എറണാകുളം ജില്ലാ പ്രസിഡൻ്റ് ഉല്ലാസ് തോമസിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. റൂറൽ എസ്.പി. കെ. കാർത്തിക് , ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്.ശ്രീദേവി, പഞ്ചായത്ത് സെക്രട്ടറിമാർ, പ്രസിഡൻ്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലയിൽ ഇന്ന് 2315 പേർക്ക് രോഗം സ്ഥിരീകരിച്ചു.*

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2244

• ഉറവിടമറിയാത്തവർ- 60

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര- 100
• വെങ്ങോല- 83
• ഉദയംപേരൂർ- 66
• തൃപ്പൂണിത്തുറ- 64
• എടത്തല – 59
• കളമശ്ശേരി- 59
• പള്ളുരുത്തി- 59
• പിറവം – 57
• ആലങ്ങാട് – 56
• പള്ളിപ്പുറം- 54
• കടുങ്ങല്ലൂർ – 47
• കോട്ടുവള്ളി – 44
• ഫോർട്ട് കൊച്ചി- 42
• ചേരാനല്ലൂർ – 41
• ഏലൂർ- 37
• കലൂർ – 37
• തുറവൂർ – 35
• ആമ്പല്ലൂർ- 34
• ഏഴിക്കര- 34
• വേങ്ങൂർ- 32
• തിരുവാണിയൂർ- 31
• വൈറ്റില- 31
• കടവന്ത്ര- 30
• വാഴക്കുളം- 30
• കരുമാലൂർ – 29
• ചൂർണ്ണിക്കര – 29
• ആലുവ – 28
• കാഞ്ഞൂർ – 28
• പെരുമ്പാവൂർ – 28
• ചിറ്റാറ്റുകര- 27
• കോട്ടപ്പടി – 26
• വരാപ്പുഴ – 25
• എളംകുന്നപ്പുഴ – 24
• കിഴക്കമ്പലം – 24
• നായരമ്പലം – 24
• കുട്ടമ്പുഴ- 23
• അങ്കമാലി- 23
• നോർത്തുപറവൂർ – 22
• എറണാകുളം സൗത്ത് – 21
• വടക്കേക്കര- 21
• ചോറ്റാനിക്കര – 20
• തോപ്പുംപടി – 19
• മൂവാറ്റുപുഴ – 19
• ഇടക്കൊച്ചി – 18
• കീഴ്മാട് – 18
• എളമക്കര – 17
• വെണ്ണല- 17
• ഇടപ്പള്ളി – 16
• കവളങ്ങാട് – 16
• നെടുമ്പാശ്ശേരി – 16
• തേവര – 15
• വടവുകോട് – 15
• മരട്- 14
• മുളന്തുരുത്തി – 14
• പായിപ്ര – 13
• പൈങ്ങോട്ടൂർ – 13
• മഞ്ഞള്ളൂർ – 13
• മട്ടാഞ്ചേരി- 13
• കുമ്പളം – 12
• കുഴിപ്പള്ളി- 12
• ചേന്ദമംഗലം – 12
• പല്ലാരിമംഗലം- 12
• മുണ്ടംവേലി- 12
• രാമമംഗലം – 12
• വാളകം – 12
• ആയവന- 11
• കറുകുറ്റി- 11
• തമ്മനം – 11
• കുമ്പളങ്ങി- 10
• പാലാരിവട്ടം – 10
• ശ്രീമൂലനഗരം – 10
• അശമന്നൂർ – 9
• ഇലഞ്ഞി – 9
• എറണാകുളം നോർത്ത്- 9
• കാലടി – 9
• കുന്നത്തുനാട് – 9
• കോതമംഗലം – 9
• വടുതല – 9
• ചെങ്ങമനാട്- 8
• ചെല്ലാനം- 8
• പാമ്പാകുട – 8
• പോണേക്കര- 8
• മലയാറ്റൂർ നീലീശ്വരം- 8
• പച്ചാളം- 7
• ഐക്കാരനാട് – 6
• കടമക്കുടി- 6
• കൂവപ്പടി – 6
• പിണ്ടിമന – 6
• എടക്കാട്ടുവയൽ- 5
• ഒക്കൽ – 5
• കുന്നുകര – 5
• ഞാറക്കൽ – 5
• നെല്ലിക്കുഴി – 5
• പുത്തൻവേലിക്കര – 5
• പൂതൃക്ക – 5
• പെരുമ്പടപ്പ് – 5
• മഴുവന്നൂർ- 5
• മുളവുകാട്- 5
• മൂക്കന്നൂർ- 5

• ഐ എൻ എച്ച് എസ്- 13
• സി .ഐ .എസ് .എഫ് . 2
• അതിഥി തൊഴിലാളി – 20

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടക്കാട്ടുവയൽ, ഒക്കൽ, കുന്നുകര, ഞാറക്കൽ, നെല്ലിക്കുഴി, പുത്തൻവേലിക്കര, പൂതൃക്ക, പെരുമ്പടപ്പ്, മഴുവന്നൂർ, മുളവുകാട്, മൂക്കന്നൂർ, ആവോലി, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, മഞ്ഞപ്ര, മണീട്, മാറാടി, രായമംഗലം, വാരപ്പെട്ടി, അയ്യമ്പുഴ, ആരക്കുഴ, കല്ലൂർക്കാട് ,കൂത്താട്ടുകുളം, തിരുമാറാടി, പനമ്പള്ളി നഗർ, പാറക്കടവ്, മുടക്കുഴ, കീരംപാറ, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പോത്താനിക്കാട്, പൂണിത്തുറ.

• ഇന്ന് 14900 പേർ രോഗ മുക്തി നേടി.

• ഇന്ന് 2983 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 12515 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 109874 ആണ്.

• ഇന്ന് 242 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53434 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 163
• പി വി എസ് – 83
• ജി എച്ച് മൂവാറ്റുപുഴ- 45
• ജി എച്ച് എറണാകുളം- 44
• ഡി എച്ച് ആലുവ- 71
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 54
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 56
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 41
• കോതമംഗലം താലൂക്ക് ആശുപത്രി – 21
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 82
• സ്വകാര്യ ആശുപത്രികൾ – 2504
• എഫ് എൽ റ്റി സികൾ – 509
• എസ് എൽ റ്റി സി കൾ- 442
• ഡോമിസിലറി കെയർ സെൻ്റെർ- 710
• വീടുകൾ- 48530

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55749 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9354 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.75

കടലാക്രമണം രൂക്ഷമായ ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിയന്തര സഹായങ്ങൾ ഉറപ്പാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കടൽ തീരത്തിനോട് ചേർന്നുള്ള വിടവുകൾ നികത്തുന്നതിനായി വലിയ യന്ത്രങ്ങൾ എത്തിക്കുന്നതിന് സഹായം നൽകും. തീരപ്രദേശത്ത് ശുദ്ധജല വിതരണം ഉറപ്പാക്കും. മഴക്കാലം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. തീരമേഖലയിൽ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കും.

ട്രിപ്പിൾ ലോക്ക് ഡൗണിൽ അവശ്യ സേവന വിഭാഗങ്ങളുടെ തടസ്സമില്ലാത്ത സേവനം ഉറപ്പാക്കും. ആംബുലൻസുകൾ ഓക്സിജൻ വിതരണ വാഹനങ്ങൾ എന്നിവയുടെ സുഗമമായ യാത്ര ഉറപ്പാക്കും. ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലിക്കായുള്ള തൊഴിലാളികൾക്ക് യാത്രാനുമതി നൽകും. പാൽ വിതരണത്തിലെ തടസങ്ങൾ നീക്കുന്നതിനായി മിൽമ ബൂത്തുകൾക്ക് പ്രവർത്തനാനുമതി നൽകും. വൈകീട്ട് 5 മണിവരെ പാൽ സംഭരണത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നവർ ഏഴ് ദിവസം കൂടുമ്പോൾ കോവിഡ് ആന്റിജൻ പരിശോധന നടത്തണം. ഏഴ് ദിവസ കാലാവധിയിൽ ആന്റിജൻ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് സേവനം നടത്താം. നഗര പ്രദേശങ്ങളിൽ ഉൾപ്പെടെ വീടുകൾക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിക്കുന്നതിന് യോഗത്തിൽ നിർദേശം നൽകി.

അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രിയിൽ 20-ാം തീയതിയോടെ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ കൂടുതൽ ഓക്സിജൻ കിടക്കകൾ പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തടസമില്ലാത്ത ഒക്സിജൻ ലഭ്യത ഉറപ്പാക്കുന്ന ചികിത്സാ കേന്ദ്രം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നത്. കൂടുതൽ സിലിണ്ടറുകൾ ലഭ്യമാകുന്ന മുറയ്ക്ക് സാമുദ്രികയിലെ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു.

അവശ്യ വസ്തുക്കളുടെ വിൽപനയ്ക്കായി ഹോം ഡെലിവറി സംവിധാനം എല്ലാ ദിവസവും ഉപയോഗിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button