മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്ന് 8,807പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. 2,772പേര്‍ കോവിഡ് രോഗമുക്തരായി. 80പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21,119 ആയി ഉയർന്നിരിക്കുന്നു. 20,08,623 പേരാണ് രോഗമുക്തരായത്. 51,937പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
കേരളത്തില്‍ ഇന്ന് 4106 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 4136 ആയി ഉയർന്നു. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 9,87,720 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതു മുതലാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിയ്ക്കാന്‍ തുടങ്ങിയത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൂനെ ഭരണകൂടം കര്‍ശന നടപടികളിലേക്ക് കടന്നിരുന്നു.രാത്രി 11 മുതല്‍ രാവിലെ 6 വരെയുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.സ്‌കൂളുകളും കോളേജുകളും അടച്ചു. നാഗ്പുര്‍, അകോല, അമരാവതി, യവത്മല്‍, മുംബയ് എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. അമരാവതി ജില്ലയില്‍ ഒരാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍,ഗുജറാത്ത് എന്നിവിടങ്ങളിലും പ്രതിദിന കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.