തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നു.
അതേസമയം, ആദ്യമായാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം ഇരുനൂറു കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥരും, എയര്‍ ക്രൂവിലുള്ള ഒരാളും ഉള്‍പ്പെടും. സെക്രട്ടേറിയറ്റിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-35, കൊല്ലം-23, ആലപ്പുഴ-21, തൃശൂര്‍ -21, കണ്ണൂര്‍ -18, എറണാകുളം -17, തിരുവനന്തപുരം- 17 പാലക്കാട് -14 കോട്ടയം -14 കോഴിക്കോട് -14 കാസര്‍കോട് -7 പത്തനംതിട്ട -2 ഇടുക്കി -2 വയനാട് -1.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം -5, പത്തനംതിട്ട- 29, ആലപ്പുഴ- 2, കോട്ടയം- 16, എറണാകുളം- 20, തൃശൂര്‍- 5, പാലക്കാട് -68, മലപ്പുറം -10, കോഴിക്കോട്- 11, വയനാട് -10, കണ്ണൂര്‍ -13, കാസര്‍കോട്- 12.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,306 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4,964 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 2,098 പേരാണ് ചികിത്സയിലുള്ളത്. 2,894 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71,773 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 4,834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 53,922 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 51,840 നെഗറ്റീവായി. ആകെ ഹോട്‌സ്‌പോട്ടുകള്‍ 130.