24 മണിക്കൂറിനിടെ 360 മരണം; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ആകെ കൊവിഡ് രോഗികള്‍ 3,43,091 ആയി. 24 മണിക്കൂറിനിടെ 10,667 പേര്‍ക്ക് രോഗം ബാധിക്കുകയും 360 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 9,900 ആയി ഉയര്‍ന്നു. 1,80,013 പേര്‍ രോഗമുക്തരായി. രാജ്യത്ത് 1,53,178 സജീവകേസുകള്‍ ഉണ്ട്.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 1,10,744 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,128 പേര്‍ ഇവിടെ കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നിലുള്ള സംസ്ഥാനം തമിഴ്നാട് ആണ്. 46,504 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 479 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു.
രാജ്യതലസ്ഥാനത്ത് 42,829 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1,400 പേര്‍ ഇവിടെ മരിച്ചു. ഗുജറാത്തിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 24,055 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1,505 പേര്‍ ഇവിടെ കൊവിഡ് ബാധിച്ചു മരിച്ചു.