home bannerKeralaNews
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 20 പേരും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍; സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 20 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ ഡല്‍ഹിയില്‍ നിന്നും നാല് പേര്‍ വീതം തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്. പശ്ചിമബംഗാളില്‍ നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 62 പേര്‍ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 14 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച 4 പേര്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. നാല് ലോഡിംഗ് തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News