കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കല്ലായില്‍ കൊവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ചു ബന്ധുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീച്ചത്.
ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു ഡോക്ടറെയും മൂന്ന് നഴ്സുമാരെയുമാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകിച്ചവരെ കോഴിക്കോട് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. യുവതിക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചത് കണ്ടെത്താനായിട്ടില്ല.
അതേസമയം കാസര്‍ഗോഡ് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സമൂഹവ്യാപനം ഉണ്ടാവാതിരിക്കാന്‍ സാമൂഹ്യഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും നിബന്ധനകളും ആളുകള്‍ നിര്‍ബന്ധമായും അനുസരിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ അറിയിച്ചു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലുടെ ലാബ്‌ടെക്‌നീഷന്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് രോഗം ബാധിച്ച പശ്ചാതലത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടൗണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കാന്‍ അനുമതിയുള്ളു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.