NationalNews

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് ദമ്പതികള്‍ ജീവനൊടുക്കി

അമൃത്സര്‍: കൊവിഡ് ബാധിക്കുമെന്ന ഭയത്തെ തുടര്‍ന്ന് ദമ്പതികള്‍ ജീവനൊടുക്കി. പഞ്ചാബിലെ സത്യാല സ്വദേശികളായ ബല്‍വിന്ദര്‍ സിംഗ് (57), ഭാര്യ ഗുര്‍ജിന്ദര്‍ കൗര്‍ (55) എന്നിവരെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

<p>കോവിഡ് ഭയത്താലാണ് ജീവനൊടുക്കുന്നതെന്ന് ഇവര്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നുവെന്ന് ഡിഎസ്പി ബാബ ബക്കല ഹര്‍കൃഷന്‍ സിംഗ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ലക്ഷണമൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.</p>

<p>പഞ്ചാബില്‍ ഇതുവരെ 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നവന്‍ഷഹര്‍-19, മൊഹാലി-12, ഹോഷിയാപുര്‍-7, ജലന്ദര്‍-5, അമൃത്സര്‍ 5 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker