ഗൂഗിള്‍ മാപ്പില്‍ ദമ്പതികളുടെ നഗ്നചിത്രങ്ങള്‍! ദമ്പതികള്‍ക്ക് പണികൊടുത്തത് സ്ട്രീറ്റ് വ്യൂ ക്യാമറ
ഗൂഗിള്‍ മാപ്പിന് അബദ്ധം പറ്റുന്ന അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ഗൂഗിള്‍ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയില്‍ സെര്‍ച്ചിംഗ് നടത്തിയവര്‍ക്ക് പല വിചിത്ര കാഴ്ചകളും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തായ് വാനില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. നഗ്ന ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഒന്നും മറയ്ക്കാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും നഗ്നരായ ദമ്പതികളുടെ ചിത്രം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ എങ്ങനെ വന്നുവെന്നാണ് മിക്ക ടെക് വിദഗ്ധരും ചോദിക്കുന്നത്. തായ്‌വാനിലെ ഒരു റോഡിന് അരികിലുള്ള വാഹനത്തിന്റെ ബോണറ്റില്‍ ദമ്പതികള്‍ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ 360 ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ഇതിനെതിരെ ചിലര്‍ ശക്തരായി രംഗത്തെത്തിയിട്ടുണ്ട്.
ചില മൃഗങ്ങളെ തിരഞ്ഞ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ സഞ്ചരിച്ച ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവിനു മുന്നിലേക്ക് അപ്രതീക്ഷിതമായി ഈ ദൃശ്യങ്ങള്‍ എത്തുകയായിരുന്നു. ഗൂഗിള്‍ മാപ്‌സ് എക്കാലത്തെയും മികച്ച കണ്ടുപിടുത്തമാണ് എന്ന കുറിപ്പോടെയാണ് ഇയാള്‍ നഗ്നദമ്പതികളുടെ ചിത്രമടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.