എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയനില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം; തട്ടിപ്പിന്റെ വിശദാംശങ്ങള്‍ അക്കമിട്ട് പറയുന്ന ശാംഖാംഗത്തിന്റെ വീഡിയോ പുറത്ത്
കോട്ടയം: എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയനില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം. ശിവഗിരി മഠത്തിന്റെ പേരില്‍ വ്യാജപ്പിരിവ് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യൂണിയന്‍ സെക്രട്ടറി രാജിവിനെതിരെയും കൗണ്‍സിലര്‍ പ്രസാദിനെതിരെയും ആണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാമ്പാടി പങ്ങട ശാഖയിലെ ബാബുവാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പരസ്യമായി വീഡിയോ ക്‌ളിപ്പ് പുറത്ത് വിട്ടാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മരുത്വാമലയുടെ പേരില്‍ നടത്തിയ പണപ്പിരിവിനെതിരെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വാമിയുടെ അടുത്ത് 57000രൂപ നല്‍കാന്‍ എത്തിയിരുന്നു. എന്നാല്‍ വ്യക്തമായ രേഖകളില്ലാത്തതിനാല്‍ പണം സ്വാമി വാങ്ങിയില്ല. ലക്ഷങ്ങളാണ് മരുത്വാമലയുടെ പേരില്‍ പിരിവ് നടത്തിയത്.
ഇതുകൂടാതെ കുമരകത്തെ യൂണിയന്റെ കോളേജില്‍ ഇല്ലാത്ത തസ്തകകള്‍ സൃഷ്ടിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങിയിരുന്നു. ഇത് എത്രവാങ്ങിയെന്നുപോലും കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതേ സ്ഥിതി തന്നെയാണ് കിളിരൂര്‍ എസ്എന്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിലും കാട്ടിയിരിക്കുന്നത്. വാങ്ങിയ ലക്ഷങ്ങള്‍ക്ക് കണക്കുമില്ല രേഖയുമില്ല.
സാധാരണ ഇത്തരത്തില്‍ വാങ്ങുന്ന പണത്തിന് അനാമത്ത് എന്ന ഹെഡിലാണ് ചേര്‍ക്കുന്നത്. മ്രൈകോ ഫിനാന്‍സില്‍ ഇതു കൂടാതെ 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി, അംഗങ്ങള്‍ അടച്ച പണം ബാങ്കില്‍ അടയ്ക്കാതെ തട്ടിയെടുത്തു, പാവപ്പെട്ട സ്ത്രീകള്‍ക്ക് ജപ്തി നോട്ടീസ് ചെന്നു തുടങ്ങി. പരാതിയുമായി യൂണിയന്‍ ഓഫീസില്‍ ചെന്നവരെ ഭീഷണിപ്പെടുത്തിയെന്നും സെക്രട്ടറിക്കെതിരെ വീഡിയോയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ തട്ടിപ്പിനെ കുറിച്ച് വിജിലന്‍സിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. വിഡിയോ പുറത്തു വന്നതോടെ കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്ത് എത്തി തുടങ്ങിയിട്ടുണ്ട്.
https://youtu.be/gdG-MIoFdKg