Home-bannerNationalNews
ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു
ടോക്കിയോ: ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് ക്വാറന്റൈനില്‍ കിടക്കുന്ന ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ ഏഴ് ഇന്ത്യക്കാര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കപ്പലിലെ 79 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
വിവിധ രാജ്യക്കാരായ 3,711 പേരാണു കപ്പലിലുള്ളത്. ആറു യാത്രക്കാരും 132 ജീവനക്കാരും ഉള്‍പ്പെടെ 138 പേര്‍ ഇന്ത്യക്കാരാണ്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ജാപ്പനീസ് അധികൃതരുമായി നിരന്തര സന്പര്‍ക്കത്തിലാണ്. ക്വാറന്റൈന്‍ സമയം കഴിഞ്ഞാലുടനെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News