കൊറോണ: കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേര്‍; പേടി വേണ്ട ജാഗ്രതയാണ് വേണ്ടെതെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ നിരീക്ഷണത്തില്‍ ഉള്ളത് ആകെ 806 പേര്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 806 പേരില്‍ പത്തു പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ഒമ്പതുപേരെ ഡിസ്ചാര്‍ജ് ചെയ്തു. 20 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പത്തു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ ഫലം പോസിറ്റീവായി. മറ്റുള്ളവരുടെ ഫലം വരാനുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. പേടി വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.