തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടപ്പാക്കിയ ലോക്ക് ഡൗണ്‍ വകവയ്ക്കാത്ത ഇന്നലെ റോഡിലിറങ്ങിയവരെ പോലീസ് ഉപദേശം നല്‍കി പറഞ്ഞയച്ചിരിന്നു. ഇതിനിടെ പോലീസിന് നേരെ തിരിഞ്ഞവരും കുറവല്ല.
എറണാകുളത്ത് പൊലീസിനു നേരെ കൈയേറ്റ ശ്രമം വരെ ഉണ്ടായി. ഭക്ഷണം പോലും കഴിക്കാതെയാണ് പോലീസ് ഇന്നലെ പൊരിവെയിലില്‍ നാടിന് കാവല്‍ നിന്നത്. ഇതിനിടെ, തിരുവനന്തപുരത്ത് രാവിലെ മ്യൂസിയത്തിനടുത്ത് പോലീസിനു മുന്നില്‍ ചെന്നു പെട്ട ഒരു വി.ഐ.പിയുടെ പ്രതികരണം ഇങ്ങനെ.
‘സര്‍, നിങ്ങള്‍ മാതൃകയാകേണ്ടവര്‍ ഇങ്ങനെ… പറഞ്ഞു തീരും മുന്‍പേ മറുപടി വന്നു, ‘നീ പോയി പിണറായിയോട് പറ, അപ്പോള്‍ മനസിലാകും ഞാനാരാണെന്ന് ‘. ഒന്നും പറയാനില്ലാതെ പോലീസിന് പിന്മാറേണ്ടി വന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News