News
കൊറോണ സംശയത്തില്‍, പയ്യന്നൂർ സ്വദേശി കാെച്ചിയിൽ വെന്റിലേറ്ററിൽ, നില അതീവ ഗുരുതരം
കൊച്ചി: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കൊറോണ സംശയത്തില്‍ ചികിത്സയില്‍. ഇയാളെ ഗുരുതരാവസ്ഥയില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ മലേഷ്യയില്‍നിന്നെത്തിയതാണ് യുവാവ്.
ശ്വാസകോശത്തെയും ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചതിനാല്‍ ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.
അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നു യുവാവ് ഡോക്ടര്‍മാരോടു പറഞ്ഞിട്ടുണ്ട്. പ്രമേഹം പോലെയുള്ള മറ്റു രോഗങ്ങളും യുവാവിനുണ്ട്.
ഇന്നലെ രാത്രി ഒരു മണിക്ക് വിമാനമിറങ്ങിയ ഇയാളെ പരിശോധനയ്ക്കു വിധേയനാക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയുമായിരുന്നു.
യുവാവിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്നു തന്നെ റിപ്പോര്‍ട്ട് ലഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News